Site iconSite icon Janayugom Online

മലയോര മേഖലയിലെ പ്ലാസ്റ്റിക് നിരോധനം; കേരള ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരണം തേടി സുപ്രീംകോടതി

മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരണം തേടി സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടാണ് സുപ്രീംകോടതി ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. നാല് ആഴ്ചകൾക്കകം വിശദീകരണം നൽകാനാണ് നിർദേശം.
ബ്രഹ്മപുരം മാലിന്യ പ്രശ്നം പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ഉത്തരവുകളും ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന വിഷയത്തിനു പുറത്തുള്ള കാര്യങ്ങളിലാണ് ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

Exit mobile version