Site iconSite icon Janayugom Online

സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 15 ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

Eng­lish Sum­ma­ry: Ban on pri­vate heli­copters and helicams

You may also like this video

Exit mobile version