ഭക്ഷണത്തിന്റെ ബില്ലിനോടൊപ്പം നിർബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങളാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കരുതെന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ജൂലൈ നാലിലെ മാർഗനിർദ്ദേശങ്ങളെ ചോദ്യം ചെയ്ത് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എൻആർഐ) ഫെഡറേഷൻ ഓഫ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ആഡംബര ഹോട്ടലുകളടക്കം സർവീസ് ചാർജിന്റെ പേരില്‍ ഉപഭോക്താവില്‍നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേർക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
English Summary:Ban on service charge guidelines in hotels
You may also like this video