വയനാട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. നിരോധനം പിൻവലിക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. ഇതനുസരിച്ച്, ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തൻപാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീൻമുട്ടി, നീലിമല വ്യൂ പോയിന്റ് എന്നിവ ഒഴികെയുള്ള മറ്റ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും ഇനി തുറന്നുപ്രവർത്തിക്കും.
വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു

