Site iconSite icon Janayugom Online

പരീക്ഷാഹാളില്‍ അധ്യാപകരുടെ മൊബൈല്‍ ഉപയോഗത്തിന് വിലക്ക്

പരീക്ഷാ ഹാളില്‍ അധ്യാപകര്‍ (ഇൻവിജിലേറ്റര്‍മാര്‍) മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സൈലന്റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്ത നിലയിലോ ക്ലാസില്‍ ഫോൺ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഉത്തരവില്‍ വ്യക്തമാക്കി.
2024 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നും രണ്ടും വർഷ പൊതുപരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണിത്. സർക്കാർതല ഇൻസ്പെക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 

ഈ റിപ്പോർട്ടിൽ ക്രമക്കേട് ആവർത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങൾക്ക് പുറമേ സുഗമമായ പരീക്ഷാ നടത്തിപ്പിനുള്ള മാർഗനിര്‍ദേശങ്ങളും നൽകിയിരുന്നു. ഇതിലെ പ്രധാന നിര്‍ദേശം സ്വിച്ച് ഓഫ് അല്ലെങ്കില്‍ സൈലന്റ് മോഡിൽ പോലും ഇൻവിജിലേറ്റർമാർ പരീക്ഷാഹാളുകളിൽ ഫോൺ കൊണ്ടുവരുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു. ഉത്തരവിന്റെ പകർപ്പ് എല്ലാ വൊക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽമാർക്കും മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാർക്കും നൽകി. 

Exit mobile version