കഴിഞ്ഞ ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ അരീക്കോട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം. വീശിയടിച്ച കാറ്റിൽ പഞ്ചായത്തിലെ കാരിപറമ്പ്, ആലുക്കൽ മേഖലകളിൽ നേന്ത്രവാഴകൾ ഒടിഞ്ഞു വീണു. ഇതിൽ കുലച്ച ഏകദേശം ആയിരത്തോളം വാഴകളും ഉള്‍പ്പെടും. അലവി തൃക്കുളത്ത്, മോഹനൻ പാലക്കൽ, മാധവൻ കാരമുറ്റത്ത്, വിസി ആലിക്കുട്ടി, രാമചന്ദ്രൻ ഉണിക്കാളിൽ, സിദ്ദീഖ് മഠത്തിപ്പാറ, കെ എം ശശി തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കൃഷി ഓഫീസർ കെ ഫിദ,ഫീൽഡ് ഓഫീസർമാരായ എ സബിത, പി ടി നജീബുദ്ധീൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
ശക്തമായ കാറ്റിൽ വാഴകൃഷി നശിച്ചു

