ബാംഗ്ലൂര്‍ സ്‌ഫോടന കേസിന്റെ അന്തിമ വാദം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ പുതിയ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. കേസില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ഹോമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് കര്‍ണാടകം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരുമെന്നും അനന്തമായി നീളുമെന്നും പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
English summary;Bangalore blast case; Finalism stayed
You may also like this video;