10 September 2024, Tuesday
KSFE Galaxy Chits Banner 2

ബാംഗ്ലൂര്‍ സ്‌ഫോടന കേസ്; അന്തിമവാദം സ്‌റ്റേ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2022 9:48 pm

ബാംഗ്ലൂര്‍ സ്‌ഫോടന കേസിന്റെ അന്തിമ വാദം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ പുതിയ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. കേസില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ ഹോമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് കര്‍ണാടകം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരുമെന്നും അനന്തമായി നീളുമെന്നും പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Eng­lish summary;Bangalore blast case; Final­ism stayed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.