ബംഗ്ലാദേശ് വ്യോമസേനയുടെ ചൈനീസ് നിർമ്മിത എഫ്-7 യുദ്ധവിമാനം ധാക്കയിൽ തകർന്നുവീണു. ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് പരിസരത്താണ് വിമാനം തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരിച്ചതായും കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

