Site iconSite icon Janayugom Online

ബംഗ്ലാദേശ് പ്രക്ഷോഭം; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കി കത്തിച്ചു

ബംഗ്ലാദേശിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചു. വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് ശേഷം രാജ്യത്ത് പ്രതിഷേധം രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാത്രി മൈമെന്‍സിങ് ജില്ലയിലായിരുന്നു ഈ ക്രൂരത. ദിപു ചന്ദ്ര ദാസ് എന്നയാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിതൂക്കി കത്തിക്കുകയായിരുന്നു. 

ഷെയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവും ഇന്‍ക്വിലാബ് മഞ്ചയുടെ വക്താവുമായ ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് വ്യാപകമായ ആക്രമണങ്ങളാണ് പ്രക്ഷോഭകാരികള്‍ ബംഗ്ലാദേശില്‍ നടത്തുന്നത്. സംഭവത്തിൽ ഇടക്കാല സർക്കാർ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് ബംഗ്ലാദേശില്‍ ഇടമില്ലെന്നും ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.എല്ലാ പൗരന്മാരും ശാന്തത പാലിക്കുകയും ആള്‍ക്കൂട്ട ആക്രമണം ഒഴിവാക്കുകയും വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Exit mobile version