Site iconSite icon Janayugom Online

നവംബര്‍ 19ന് ബാങ്ക് പണിമുടക്ക്

ബാങ്കിങ് രംഗത്ത് ട്രേഡ് യൂണിയന്‍ അവകാശം നിഷേധിക്കുന്നതിനെതിരെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) നവംബര്‍ 19 ന് രാജ്യവ്യാപകമായി പണിമുടക്കും. ഇന്ത്യയിലുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിക്കും. യൂണിയന്‍ പ്രവര്‍ത്തകരായ ജീവനക്കാരെ തിരഞ്ഞുപിടിച്ച് നടപടി സ്വീകരിക്കുന്ന പ്രവണത സമീപകാലങ്ങളില്‍ വര്‍ധിച്ചതായി എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. സൊനാലി ബാങ്ക്, എംയുഎഫ്ജി ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യമുണ്ടായി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര പോലുള്ള സർക്കാർ ബാങ്കുകൾ ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവ നിരവധി ബാങ്കിങ് പ്രവർത്തനങ്ങൾക്ക് കരാര്‍ ജോലിക്കാരെ നിയമിക്കുകയാണെന്നും വെങ്കിടാചലം ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. കേന്ദ്ര ബാങ്കില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്നും വെങ്കിടാചലം ആരോപിച്ചു. മാനേജ്‌മെന്റുകൾ വിവേചനരഹിതമായി ജീവനക്കാരെ സ്ഥലം മാറ്റുന്നു. 3,300 ലധികം ക്ലറിക്കൽ സ്റ്റാഫുകളാണ് ഇത്തരത്തില്‍ സ്ഥലംമാറ്റല്‍ നടപടി നേരിട്ടത്. രാജ്യവ്യാപക പണിമുടക്കിന് മുന്‍പായി എഐബിഇഎ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: Bank strike on Novem­ber 19
You may also like this video

YouTube video player
Exit mobile version