Site icon Janayugom Online

ബാറുടമയുടെ ശബ്ദരേഖ : അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

ബാറുടമയുടെ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ക്രൈംബ്രാ‍ഞ്ച്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനു ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം യൂണിറ്റ് എസ്പി മധുസൂദനന്‍മേല്‍നോട്ടം വഹിക്കും. പ്രാഥമിക അന്വേഷണമാകും നടത്തുക.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് വസ്തുത വിരുദ്ധമായ കാര്യങ്ങൾ ബാറുടമയുടെ ശബ്ദരേഖയിലൂടെ എക്സൈസ് വകുപ്പിനെതിരെ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു പരാതി.

ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് കൈമാറിയത്.പുതിയ മദ്യനയത്തിൽ ഇളവിലായി പണം പിരിച്ച് നൽകണമെന്നാണ് ബാർ ഉടമയായ അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്.

ആരോപണത്തെ ഭാര ഉടമകളുടെ സംഘടന പ്രസിഡൻറ് തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു. ബാറുകളുടെ കാര്യത്തിൽ കർശന നിലപാട് സർക്കാർ സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടെന്നും ഇപ്പോൾ പുറത്തുവന്ന ശക്ത രേഖയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മന്ത്രി എം ബി രാജേഷും വ്യക്തമാക്കിയിരുന്നു.

Eng­lish Summary:
Bar own­er’s voice record­ing: Spe­cial team of crime branch to investigate

You may also like this video:

Exit mobile version