Site iconSite icon Janayugom Online

ബാരാമതി വിമാനാപകടം; ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

എൻസിപി പ്രസിഡന്റ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽ നിർണ്ണായക വഴിത്തിരിവ്. ബാരാമതിയിൽ തകർന്നുവീണ ലിയർജെറ്റ് 45 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ സുതാര്യവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെയും ഡിജിസിഎയിലെയും വിദഗ്ധ സംഘങ്ങൾ നിലവിൽ ബാരാമതിയിലെ അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. മുംബൈയിൽ നിന്ന് രാവിലെ 8.10ന് പറന്നുയർന്ന വിമാനം 8.44ഓടെയാണ് ബാരാമതി റൺവേയ്ക്ക് സമീപം തകർന്നുവീണത്. ബ്ലാക്ക് ബോക്സ് ലഭിച്ചതോടെ അപകടത്തിന്റെ യഥാർത്ഥ കാരണം വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

Exit mobile version