Site icon Janayugom Online

ബാറ്റില്‍ഗ്രൗണ്ട്‌സ് ഇന്ത്യക്കും നിരോധനം

പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ‘ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ’യെ രാജ്യത്ത് താത്കാലികമായി നിരോധിച്ചു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം നീക്കം ചെയ്തിട്ടുണ്ട്.

ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നത് നിരോധിക്കപ്പെട്ട പബ്ജി തന്നെയാണെന്നും ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രഹാര്‍ എന്ന സംഘടന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

Eng­lish summary;Battlegrounds India Ban

You may also like this video;

Exit mobile version