Site iconSite icon Janayugom Online

വനിതാ താരങ്ങള്‍ക്ക് വാര്‍ഷിക വേതനം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. എ ഗ്രേഡില്‍, ഇന്ത്യന്‍ ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവരാണുള്ളത്. ബി ഗ്രേഡില്‍ രേണുക ഠാക്കൂര്‍, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഘോഷ്, രാജേശ്വരി ഗെയ്ക്‌വാദ് എന്നീ താരങ്ങളുണ്ട്. മേഘ്‌ന സിങ്, ദേവിക വൈദ്യ, സബിനേനി മേഘന, അഞ്ജലി സര്‍വാണി, രാധാ യാദവ്, യാസ്തിക ഭാട്ടിയ എന്നിങ്ങനെ നിരവധി പുതുമുഖങ്ങള്‍ക്ക് ആദ്യമായി ഗ്രേഡ് സി കരാര്‍ ലഭിച്ചു. 

എ ഗ്രേഡില്‍ വരുന്ന താരങ്ങള്‍ക്ക് 50 ലക്ഷം രൂപയും ഗ്രേഡ് ബിയില്‍ വരുന്നവര്‍ക്ക് 30 ലക്ഷം രൂപയും പ്രതിഫലമായി ലഭിക്കും. ഗ്രേഡ് സിയിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയാണ് പ്രതിഫലം. ഇത് പുരുഷ താരങ്ങളുടേതിന് തുല്യമാക്കാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല. പുരുഷ താരങ്ങള്‍ക്ക് മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് ബിസിസിഐ പ്രതിഫലമായി നല്‍കുന്നത്. വനിതാ താരങ്ങള്‍ക്ക് ഇത് യഥാക്രമം, രണ്ടര ലക്ഷം, ഒരു ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം പുരുഷ താരങ്ങളുടേതിന് തുല്യമാക്കിയിരുന്നു. എ­ന്നാല്‍ വാര്‍ഷിക പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്.

Eng­lish Summary;BCCI announces annu­al salary for women players

You may also like this video

Exit mobile version