ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ബിഡിജെഎസ്. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യുടെ യോഗത്തിലാണ് ബിഡിജെഎസ് ആവശ്യമുന്നയിച്ചത്. ആറ് സീറ്റ് ആവശ്യപ്പെട്ട ബിഡിജെസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമന്നും സൂചന നല്‍കി.
ബിജെപി എ പ്ലസ് കാററഗറിയില്‍ ഉള്‍പ്പെടുത്തി സുരേഷ് ഗോപിയെ മത്സരരംഗത്ത് ഇറക്കാനായി തയ്യാറെടുത്തിരിക്കുകയാണ്. അതിനായി ഇഡിയെ ബിജെപി ദുരുപയോഗം ചെയ്തതായി വാര്‍ത്തകളും സജീവമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഡിഎയില്‍ ബിജെപിയും, ബിഡിജെഎസും തമ്മിലുള്ല പോര് മുന്നയില്‍ ശക്തമാകും
തൃശ്ശൂരിന് പുറമേ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉള്‍പ്പെടെ ആറ് സീറ്റുകളാണ് ബിഡിജെഎസിന്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തിലൊന്നും ബിഡിജെഎസിന് വ്യക്തമായ ഒരു മറുപടിയും ബിജെപി നല്‍കിയിട്ടില്ലഅതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന ബിഡിജെഎസ് നേതൃത്വം നല്‍കിയിട്ടുണ്ട്.
English Summary:
BDJS claims Thrissur Lok Sabha seat
You may also like this video: