വയനാട് ഈസ്റ്റ് ചീരാൽ കളന്നൂർ കുന്നിലെ ജനവാസ മേഖലയിൽ കരടിയെ കണ്ടത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. പട്ടം ചിറ വിശ്വനാഥൻ്റെ വീട്ടിൽ രണ്ട് തവണയാണ് കരടി എത്തിയത്. രാത്രിയിൽ വീടിന് സമീപം എത്തിയ കരടി ചക്ക തിന്നുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു. സാധാരണയായി കാടിനോട് ചേർന്ന ഭാഗങ്ങളിലാണ് കരടികളെ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
വയനാട് ഈസ്റ്റ് ചീരാലിൽ ജനവാസ മേഖലയിൽ കരടി

