Site icon Janayugom Online

വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല, അനാചാരങ്ങള്‍ എതിര്‍ക്കപ്പെടണം: മുഖ്യമന്ത്രി പിണറായി വിജയന്‍

മതങ്ങളെ വിശ്വസിക്കുന്നത് അന്ധവിശ്വാസമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അനാചാരങ്ങളെ എതിര്‍ക്കുമ്പോള്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നെന്നും അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസത്തിനെതിരെ നിയമം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയ്‌ക്കെതിരെ നവോത്ഥാന നായകര്‍ ഇടപെട്ടു. നവോത്ഥാന നായകരില്‍ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. 

അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭന്‍ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട് ഇപ്പോള്‍. ജാതി പേരിനോട് ചേര്‍ക്കല്‍ ചിലര്‍ വീണ്ടും തുടരുന്നുണ്ട്. നാടിന്‍രെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Becom­ing a believ­er is not super­sti­tion, one should oppose unortho­doxy: Chief Min­is­ter Pinarayi Vijayan
You may also like this video

Exit mobile version