Site iconSite icon Janayugom Online

അപമര്യാദയായി പെരുമാറി; മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി.
ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു സംഭവം. അറുപത് കാരനായ മനോഹർ നിർമൽക്കാരിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളുടെ മരുമകൾ ഗീത നിർമൽക്കർ (26), കാമുകൻ ലേഖ്റാം നിഷാദ് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭർതൃപിതാവിന്റെ അപമര്യാദയായ പെരുമാറ്റത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം, മൃതദേഹത്തിൽ മുറിവുകൾ തിരിച്ചറിയാതിരിക്കാൻ ശരീരത്തിൽ മഞ്ഞൾപ്പൊടി തേച്ചുപിടിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ബലോദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർതൃപിതാവിൽ നിന്നുള്ള ദുരനുഭവങ്ങൾ നിരന്തരമായതോടെ സഹിക്കാൻ വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. വൈദ്യുതി ലൈനുമായി ബന്ധിപ്പിച്ച ശേഷം ഒരു ഉപകരണം ഉപയോഗിച്ചാണ് ഇവർ കൊല നടപ്പിലാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

Exit mobile version