Site icon Janayugom Online

ബഹ്‌റൈനിലെ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ തീരുമാനം

ബഹ്‌റൈനിലെ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നേരത്തെയുള്ളത് പോലെ തന്നെ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇനി മുതല്‍ സാധിക്കും. പച്ച, മഞ്ഞ ഷീല്‍ഡുള്ളവര്‍ക്ക് പള്ളിയില്‍ വരാവുന്നതാണ്. സാമൂഹിക അകലം പാലിക്കേണ്ടതില്ല.

എന്നാല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മഞ്ഞ ഷീല്‍ഡുള്ളവര്‍ സ്വന്തമായി നമസ്‌കാര പടം കൊണ്ടു വരേണ്ടതുണ്ട്. പച്ച ഷീല്‍ഡുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്‌കാരത്തിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനോ സമയം കഴിച്ചു കൂട്ടുന്നതിനോ വിരോധമില്ല. പള്ളികളുടെ പുറം ഭാഗങ്ങളില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്കും മഞ്ഞ ഷീല്‍ഡുള്ളവര്‍ക്കുമെല്ലാം നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. കോവിഡ് പ്രതിരോധ സമിതിയും ഇസ്‌ലാമിക കാര്യ സുപ്രീം കൗണ്‍സിലും ചര്‍ച്ച ചെയ്ത നിര്‍ദേശത്തിന് സംയുക്ത സമിതി അംഗീകാരം നല്‍കുകയായിരുന്നു

Eng­lish Sum­ma­ry: Deci­sion to lim­it covid restric­tions on mosques in Bahrain.
you may also like this video

Exit mobile version