ഒരുമാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് ഇന്ന് ഏവരും ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തത്. ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും. പുതുവസ്ത്രങ്ങളുടെ പകിട്ടും അത്തറുകളുടെ മണവുമായി ആഘോഷത്തിന് നിറംപകരുന്നു. നമസ്കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പെരുന്നാൾ സന്തോഷം വിശ്വാസികൾ പങ്കുവയ്ക്കും. ഈദ് സന്ദേശം പങ്കുവെച്ച് എല്ലാവരും ആഘോഷത്തിൽ പങ്കുചേരും.അതേസമയം ഭക്ഷണക്കാര്യത്തില്‍ ബിരിയാണിക്ക് പകരക്കാരിനില്ല.പെരുന്നാള്‍ കെങ്കേമമാക്കാന്‍ ബിരിയാണ് കൂടി വേണം.
English Summary;Believers welcomed eid
You may also like this video