Site icon Janayugom Online

ബേലൂര്‍ മഖ്ന ദൗത്യം; അഞ്ചാം ദിവസവും വിജയിച്ചില്ല

കൊലയാളി കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിൻ്റെ ശ്രമം അഞ്ചാം ദിവസവും വിജയിച്ചില്ല. വ്യാഴാഴ്ച രാത്രിയോടെ തോൽപ്പെട്ടി വനപാത മുറിച്ചുകടന്ന് കാളി കൊല്ലി മാനിവയലിൽ നിലയുറപ്പിച്ച ബേലൂർ മഗ്നയെ മയക്കു വെടി വെക്കാൻ രാവിലെ ഏഴ് മണിയോടെ ദൗത്യസംഘം നീങ്ങി.എന്നാൽ അമ്മക്കാവ്, കുതിരക്കോട് ‚ചെമ്പക മൂല, റസ്സൽകുന്ന്, എമ്മടി, തിരുളു കുന്ന് ഭാഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ദൗത്യസംഘത്തിന് ആനയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെന്നാണ് സൂചന. കേരള ദൗത്യസംഘത്തിനൊപ്പം നാഗർ ഹോള റെയ്ഞ്ചർ നരേഷിൻ്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘവും തിരച്ചിലിൽ പങ്കാളികളായി. രാത്രി കാല നിരീക്ഷണം ശക്തമാക്കാനും ദൗത്യം വെള്ളിയാഴ്ച രാവിലെ തുടങ്ങാനുമാണ് തീരുമാനം.

Eng­lish Summary:Belur Makhna Mis­sion; The fifth day was unsuccessful
You may also like this video

Exit mobile version