Site iconSite icon Janayugom Online

ബലാത്സംഗ കേസ് പ്രതികൾക്ക് വധശിക്ഷ നൽകണം;ബില്ല് ബംഗാൾ നിയമസഭ പാസ്സാക്കി

ബലാത്സംഗം,കൊലപാതകം എന്നീ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന അപരാജിത സ്ത്രീയും കുട്ടികളും എന്ന പേരില്‍ അറിയപ്പെടുന്ന ബില്ല് ഇന്ന് ശബ്ദ വോട്ടിലൂടെ ബംഗാള്‍ നിയമ സഭയില്‍ പാസ്സാക്കി.

വാഗ്ദാനം ചെയ്തത്‌പോലെ തന്നെ സഭയില്‍ ബിജെപി അംഗങ്ങള്‍ ബില്ല് പാസ്സാക്കുന്നതിന് ഭിന്നത പ്രകടിപ്പിച്ചില്ല.ഭാരതീയ ന്യായ സംഹിത 2023,ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിത 2023,ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 എന്നിവയുടെ കീഴില്‍ വരുന്ന പ്രസക്തമായ വ്യവസ്ഥകളില്‍ ഭേദഗതി ആവശ്യപ്പെടുന്ന ബില്ലിനെ കുറിച്ച് വിശദീകരിച്ചത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്.തന്റെ ഗവണ്‍മെന്റ് ചെയ്ത കാര്യം പോലും പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയാത്തത് ലജ്ജാകരമാണെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രി ഇത് വരെ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹവും കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജിവയ്ക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമതാ ഗവണ്‍മെന്റ് ബില്ല് പാസാക്കിയത്.

കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐയില്‍ നിന്നും ഇരയ്ക്ക് വേണ്ട നീതി ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു.

Exit mobile version