അവധിക്കാല‑ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. കുറഞ്ഞ നിരക്കില്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. ബംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള വണ്‍ സൈഡ് യാത്രയ്ക്കുള്ള ടിക്കറ്റ് വെറും 9,000 രൂപയാണ്. 16,800 രൂപയ്ക്ക് റൗണ്ട് ട്രിപ്പ് നടത്താം. റിട്ടേണ്‍ ടിക്കറ്റ് പിന്നീടാണ് എടുക്കുന്നതെങ്കില്‍ 8,850 രൂപയാണ് ചാര്‍ജ്. ഒക്ടോബര്‍ 18 മുതല്‍ ബംഗളൂരുവില്‍ നിന്ന് രാവിലെ പതിനൊന്ന് മണിക്കാണ് യാത്ര പുറപ്പെടുക. ബാങ്കോക്കില്‍ വൈകിട്ട് 4.45 ന് എത്തും. തിരിച്ച് ബാങ്കോക്കില്‍ നിന്ന് വൈകിട്ട് 17.45 ന് പുറപ്പെടുന്ന വിമാനം രാത്രി 8.30ന് ബംഗളൂരുവില്‍ എത്തും.
ബംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

