Site iconSite icon Janayugom Online

“ചെറുതല്ല ചെറുനാരങ്ങ”

കോവിഡ് കാലഘട്ടത്തില്‍ മലയാളി ക്ഷീണമകറ്റാന്‍ ആവേശത്തോടെ കടിച്ച് തീര്‍ത്തത് നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത വെള്ളമായിരുന്നു. ഈ വെള്ളം ദിവസവും കുടിക്കുന്നതിലൂടെ ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. ഇതിലെ പ്രധാന ഘടകമായ നാരങ്ങ വിറ്റമിന്‍ സി (Vit­a­min c) യുടെ കലവറയാണ്. വിറ്റമിന്‍ സി (Vit­a­min c) നമ്മുടെ ശരീരത്തിന്റെ പ്രതിരോധഷേശിയുടെ പ്രവര്‍ത്തനത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന്‍(Toxin) പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു ഫലം ഇല്ല എന്നു തന്നെ പറയാം.

 

നാരങ്ങ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രധിരോധശേഷി ഏറ്റവും അധികം ആവശ്യമുള്ള ഈ കോവിഡ്(covid)കാലഘട്ടത്ത്. നിര്‍ജ്ജലീകരണം തടയുന്നതിലും നാരങ്ങ അടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കം. ശരീരത്തില്‍ തൊലിപ്പുറത്തുണ്ടാകുന്ന ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങ അടങ്ങിയ പാനീയങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇത് തൊലിപ്പുറത്തുണ്ടാകുന്ന ചുളിവകളൊടൊപ്പം വിവിധ തരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയങ്ങളില്‍ ഒന്നാണിത്.

നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങ ചെയ്യുന്നത് അതോടൊപ്പം ഇ‍‍ഞ്ചി ദഹനത്തെയും സഹായിക്കുന്നു. കോവിഡ് കാലം അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയമാണ്. ഈ സമയത്ത് നാരങ്ങാ അടങ്ങന്ന പാനീയങ്ങള്‍ കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്. ദഹന സഹായത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്  നാരങ്ങാ ഇ‍‌ഞ്ചി അങ്ങിയ പാനീയം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ, ഇഞ്ചി മിശ്രിത വെള്ളം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും നാരങ്ങ,ഇഞ്ചി പാനീയം കുടിക്കുന്നത് നല്ലതാണ്. കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു. നാരങ്ങ എന്നത് ആന്റി ഓക്സിഡ് ആയത് കൊണ്ട് തന്നെ വിശന്ന് ഇരിക്കുന്ന സമയങ്ങളിള്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകാറുണ്ട്.

Eng­lish summery:benifits of lemon

you may also like this video

Exit mobile version