സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുൻകാല പ്രവർത്തകനായ പി സദാശിവന്റെ വസതി സന്ദർശിച്ചു. 40 വർഷം മുമ്പ് രാഷ്ട്രീയ സംഘർഷത്തിൽ ആസിഡ് ആക്രണം മൂലം രണ്ട് കണ്ണുകളും നഷ്ടപ്പെട്ട സദാശിവൻ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പഴവീട് ലോക്കൽ കമ്മിറ്റി മുൻകാല പ്രവർത്തകരുടെ വസതികൾ സന്ദർശിച്ച് അവരെ സമ്മേളത്തിലേക്ക് ക്ഷണിച്ചിരുന്നു. സെക്രട്ടറി ആർ പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗം പ്രേംസായി ഹരിദാസ്, ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, ലോക്കൽ സെക്രട്ടറി ആർ പ്രദീപ്, പ്രേം സായി ഹരിദാസ്, വിനോമ്മ ടീച്ചർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ‘സ്നേഹത്തണൽ’ എന്ന പേരിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തിവരുന്നുമുണ്ട്. സംസ്ഥാന കൗൺസിലംഗങ്ങളായ ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, പി വി സത്യനേശൻ, ജില്ലാ സെക്രട്ടറി എസ് സോളമൻ, പ്രേംസായി ഹരിദാസ്, ആർ പ്രദീപ്, രമേശൻ, സാബു, വി ജി കണ്ണൻ എന്നിവർ ബിനോയ് വിശ്വത്തിനൊപ്പം ഉണ്ടായിരുന്നു.
മുൻകാല പ്രവർത്തകരുടെ വീട് സന്ദർശിച്ച് ബിനോയ് വിശ്വം

