Site iconSite icon Janayugom Online

ഉറ്റസഖാവും പ്രിയപ്പെട്ട സഹോദരനും: ബിനോയ് വിശ്വം

binoy viswambinoy viswam

സഖാവ് കാനം എനിക്ക് ഉറ്റ സഖാവും കഴിവുറ്റ നേതാവും പ്രിയപ്പെട്ട സഹോദരനുമായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വൈക്കത്തെ പാർട്ടി ഓഫിസിൽ വച്ചാണ് കാനം രാജേന്ദ്രനെന്ന സഖാവിനെ ആദ്യം കാണുന്നത്. കാനം അന്ന് എഐവൈഎഫ് കോട്ടയം ജില്ലാസെക്രട്ടറിയായിരുന്നു. അന്നുമുതൽ ഇന്നുവരെ അദ്ദേഹത്തിന്റെ കൂടെ സംഘടനാപ്രവർത്തനങ്ങളിലും പ്രക്ഷോഭസമരങ്ങളിലും കൈകോർത്തുപിടിച്ചാണ് മുന്നോട്ട് നീങ്ങിയത്. 

പാർട്ടിയെയും എല്‍ഡിഎഫിനെയും ശക്തിപ്പെടുത്തുന്നതിൽ കാനം വഹിച്ച പങ്ക് കേരളം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ നേതൃത്വം ഇടതുപക്ഷജനാധിപത്യമുന്നണിക്കും പ്രസ്ഥാനത്തിനും ഏറ്റവും ആവശ്യമായ സാഹചര്യത്തിലുണ്ടായ ഈ വേർപാട് എല്ലാ അർത്ഥത്തിലും നികത്താനാവാത്തതാണ്. സഖാവ് കാനം നയിച്ച വഴിയിലൂടെ ഉയർത്തിപ്പിടിച്ച ചെങ്കൊടിക്ക് കീഴെ കൂട്ടായി മുന്നോട്ടു പോകാൻ ഞങ്ങൾ ശ്രമിക്കുമെന്നാണ് ഈ നിമിഷത്തിൽ പറയാനുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സഖാക്കൾ ഒന്നടങ്കം പങ്കുചേരുന്നു.

Exit mobile version