Site icon Janayugom Online

വിശ്വാസ വഞ്ചന; വിപണി ആധിപത്യം, ഗൂഗിളിന് വന്‍ പിഴ

വിശ്വാസ വഞ്ചന കേസില്‍ ടെക്നോളജി ഭീമനായ ഗൂഗിളിന് വന്‍ പിഴ. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ കുറച്ച് ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിങ് സി​​​​സ്റ്റ​​​​ത്തി​​​​ന്റെ മ​​​​റ​​​​വി​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ൽ മേ​​​​ധാ​​​​വി​​​​ത്വം നേ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ കേസിലാണ് ഗൂഗിളിന്റെ അപ്പീല്‍ കോടതി തള്ളിയത്. നാല് ബില്യണ്‍ യൂറോയാണ് ഗൂഗിള്‍ പിഴയൊടുക്കേണ്ടത്. 4.34 ബില്യണ്‍ യൂറോയില്‍ നിന്ന് 4.125 ബില്യണ്‍ യൂറോയായി പിഴ സംഖ്യ കുറച്ചതായും കോടതി അറിയിച്ചു. ഗൂ​​​​ഗി​​​​ളി​​​​ന്റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിങ് സി​​​​സ്റ്റ​​​​ത്തി​​​​ലൂ​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ലെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചെ​​​​ന്നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി​​​​യെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്റെ വി​​​​ധി. യൂ​​​​റോ​​​​പ്പി​​​​ലെ അ​​​​ഞ്ചി​​​​ൽ നാ​​​​ലു ഫോ​​​​ണു​​​​ക​​​​ളി​​​​ലും ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിങ് സി​​​​സ്റ്റ​​​​മാ​​​​ണ് ഉപയോഗിക്കുന്നത്.

അതേസമയം വിധി തൃപ്തികരമല്ലെന്ന് ഗൂഗിള്‍ പ്രതികരിച്ചു. ആന്‍ഡ്രോയിഡ് എല്ലാവര്‍ക്കും തെരഞ്ഞെടുക്കാനുള്ള നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി നിരവധി വ്യാപാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അധിഷ്ഠിതമാക്കിയുള്ളതുമായ ആൻഡ്രോയ്ഡ് വില കുറഞ്ഞ ഫോണുകൾക്കും മുഖ്യ എതിരാളിയായ ആപ്പിളുമായുള്ള മത്സരത്തിനും കാരണമായെന്ന് കമ്പനി മുമ്പ് വാദിച്ചിരുന്നു. വിശ്വാസവഞ്ചനയുടെ പേരില്‍ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മീ​​​​ഷ​​​​ന്‍ 2018ല്‍ 500 ​​​​കോ​​​​ടി ഡോ​​​​ള​​​​റായിരുന്നു പി​​​​ഴ വിധിച്ചത്.

ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ 2017നും 2019​​​​നും ഇ​​​​ട​​​​യി​​​​ൽ 800 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്റെ പിഴ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ മേധാവിത്വം പിടിച്ചെടുക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ച് ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനും 25 ബില്യണ്‍ യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഗൂഗിളിനെതിരെ അടുത്തെ കേസ് ഫയല്‍ ചെയ്തിരുന്നു.

Eng­lish Sum­ma­ry: betray­al of trust; A huge fine for Google
You may also like this video

Exit mobile version