Site icon Janayugom Online

ഇന്ത്യാ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍

2023ല്‍ നടക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി എത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് പാക് ടീം പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ടൂർണമെന്റ് നിഷ്പക്ഷ വേദിയിലേക്കു മാറ്റണമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) അധ്യക്ഷൻ കൂടിയായ ഷാ ആവശ്യപ്പെട്ടു. ഇതോടെ, ഇന്ത്യയിലെ ഏകദിന ലോകകപ്പിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കി. കടുത്ത തീരുമാനങ്ങളെടുക്കാൻ തയാറാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മൾട്ടി നാഷണൽ ഇവന്റുകളിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ അത് ഐസിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തങ്ങൾക്ക് അറിയാമെന്നും പിസിബി പ്രതിനിധി പറഞ്ഞു.

Eng­lish Summary:Between India and Pak­istan Crick­et Boards
You may also like this video

Exit mobile version