Site iconSite icon Janayugom Online

ക്രിസ്മസിന് ബെവ്കോയിൽ റെക്കോഡ് മദ്യവില്പന; ഒന്നാം സ്ഥാനം ഇത്തവണയും ചാലക്കുടിക്ക്

സംസ്ഥാനത്ത് ഇത്തവണയും ബെവ്കോയിൽ മദ്യം വിറ്റ തുകയിൽ വന്‍ വർധന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി ലഭിച്ചത് 154.77 കോടി രൂപയാണ്. ക്രിസ്മസ് തലേന്ന് മാത്രം ലഭിച്ചത് 70.73 കോടി രൂപയാണ്. ഒന്നാം സ്ഥാനത്ത് ചാലക്കുടി ജില്ലയാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശ്ശേരിയാണ്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്മസിന് മദ്യവില്പനയിലൂടെ ലഭിച്ചത് 69.55 കോടി രൂപയാണ്. ക്രിസ്മസിന് മുൻപ് തന്നെ 84.04 കോടി രൂപ ലഭിച്ചിരുന്നു. ഡിസംബർ 22, 23 തിയതികളിലാണ് 84.04 കോടി രൂപ മദ്യവില്പനയിലൂടെ ലഭിച്ചത്. 2022 ഡിസംബർ 22, 23 തീയതികളിൽ ലഭിച്ചത് 75.41 കോടി രൂപയാണ്.

Eng­lish Summary;Bevco records record alco­hol sales at Christ­mas; 1st place for Chalakudy
You may also like this video 

Exit mobile version