Site iconSite icon Janayugom Online

ഭഗത് സിങ്ങിന്റെ അനന്തരവന്‍ ദേശീയ പതാക ഉയര്‍ത്തും

സിപിഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളന നഗറില്‍ അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവന്‍ പ്രൊഫ. ജഗ്‌മോഹന്‍ സിങ് ദേശീയ പതാക ഉയര്‍ത്തും. നാളെ രാവിലെ പ്രതിനിധി സമ്മേളന നഗറില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ഭുപീന്ദര്‍ സാംബറാണ് പാര്‍ട്ടി പതാക ഉയര്‍ത്തുന്നത്. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യവുമായി നിരവധി വിദേശ കമ്മ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ സന്ദേശം ലഭിച്ചു. 

ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ബ്രസീല്‍, ചൈന, ചിലി, ക്യൂബ, സൈപ്രസ്, കാറ്റലോണിയ, ചെക്കോസ്ലോവാക്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറാന്‍, ജപ്പാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, പോര്‍ച്ചുഗീസ്, ഫിലിപ്പീന്‍സ്, റഷ്യന്‍ ഫെഡറേഷന്‍, സിറിയ, ശ്രീലങ്ക, സ്വാസിലന്‍ഡ്, തുര്‍ക്കി, യുഎസ്എ, ഉക്രെയ്ന്‍, വിയറ്റ്നാം, എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. കൂടാതെ പലസ്തീന്‍ പീപ്പിള്‍സ് പാര്‍ട്ടി, ജെവിപി ശ്രീലങ്ക, എന്‍സിപി യൂഗോസ്ലാവ്യ, സിപിഐ(എം) കെനിയ, ഡബ്ല്യുപി കൊറിയ, പിആര്‍പി ലാവോസ്, നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സിപിഡബ്ല്യു സ്പെയിന്‍, പിസി യുഎസ്എ തുടങ്ങിയ ഇടതുപാര്‍ട്ടികളും സന്ദേശം നല്‍കി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാളെ വൈകിട്ട് 4.45ന് ക്യൂബന്‍, പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അംബാസഡര്‍മാര്‍ ഇതില്‍ പങ്കെടുക്കും. 25 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എല്ലാ ദിവസവും കലാ സാംസ്കാരിക പരിപാടികളുണ്ടാകും. 

Exit mobile version