വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ഭഗവത് ഗീതയും ക്ലാസുകളില്‍ പഠിപ്പിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയ ‘ഭഗവദ് ഗീത’യെക്കുറിച്ചുള്ള അനുബന്ധ പാഠപുസ്തകം ഗുജറാത്ത് സർക്കാർ പുറത്തിറക്കി. വിദ്യാർത്ഥികളെ ഇന്ത്യയിലെ പുരാതന സംസ്കാരവും വിജ്ഞാന സംവിധാനങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് വർഷം മുമ്പ് കേന്ദ്രം തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ചട്ടക്കൂടിലാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ സഹമന്ത്രി പ്രഫുൽ പൻഷേരിയ പറഞ്ഞു. മഹാഭാരതത്തിന്റെ ഭാഗമായ ഗ്രന്ഥത്തെക്കുറിച്ചുള്ള അനുബന്ധ പാഠപുസ്തകം വിദ്യാർത്ഥികളിൽ ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഉദ്ദേശിച്ചുള്ള പാഠപുസ്തകത്തിന്റെ ആദ്യ ഭാഗമാണിതെന്നും സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലേക്ക് ഉടൻ അയയ്ക്കുമെന്നും പൻശേരിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഭാഗങ്ങൾ കൂടി ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള 6 മുതൽ 12 വരെ ക്ലാസുകളിൽ ഭഗവദ്ഗീത സ്കൂൾ സിലബസിന്റെ ഭാഗമാക്കുമെന്ന് ഗുജറാത്ത് സർക്കാർ കഴിഞ്ഞ വർഷം മാർച്ചിൽ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
English Summary: Bhagavad Gita now in classes to boost education: Gujarat govt releases textbook
You may also like this video