നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുരുവായൂരിൽവച്ച് നടന്ന ചടങ്ങില്‍ മോഹൻലാലും മമ്മൂട്ടിയുമുള്‍പ്പെടെ വൻ താരനിരതന്നെ എത്തിയിരുന്നു. വലിയ ചടങ്ങുകളില്ലാതെയാണ് ചടങ്ങ് നടന്നത്. ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലെ ശ്രീവൽസം ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.
കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്ര പരിസരം. തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാന മന്ത്രി കൊച്ചിൻ ഷിപ് യാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. അതേസമയം കൊച്ചിയില്‍ ഇനിയും പരിപാടിയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ കടുത്ത ഗതാഗത നിയന്ത്രണമാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലും ഇന്നലെ മുതൽ തന്നെ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു.
English Summary: Bhagya Suresh’s marriage; Prime Minister attended the ceremony
You may also like this video