Site iconSite icon Janayugom Online

എല്‍ കെ അഡ്വാനിക്ക് ഭാരതരത്ന പുരസ്ക്കാരം; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുതിര്‍ന്ന ബിജെപി നേതാവും, മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍ കെ അ‍ഡ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്ക്കാരം. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാവിലെയാണ് പുരസ്ക്കാര വിവരം പ്രഖ്യാപിച്ചത്.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അഡ്വാനിയെന്ന് മോഡി എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഡ്വാനിജിക്ക് ഭാരതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോഡി പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അഡ്വാനി.

1970 മുതൽ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അഡ്വാനിയുടേതെന്നും മോഡി പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകൾ മാതൃകാപരവും ഉൾക്കാഴ്ചകൾ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ അദ്വാനിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളാൽ ചടങ്ങിനെത്തരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിക്കുകയായിരുന്നു. വിഎച്ച്പി നേതാക്കള്‍ വീട്ടിലെത്തി അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും ചടങ്ങിനെത്തിയില്ല. 

Eng­lish Summary:
Bharat Rat­na Award to LK Advani; Announced by the Prime Minister

You may also like this video:

Exit mobile version