ഭാരതാംബ വിവദാവുമായി ബന്ധപ്പെട്ട് ഗവർണർക്ക് രാജേന്ദ്ര അർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വൻ വിവാദമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കത്തിൽ പറയുന്നു. സർക്കാർ ഔദ്യോഗിക പരിപാടികളിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളുമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി കത്തിലൂടെ ഗവർണറെ അറിയിച്ചു.
രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന തീരുമാനം ഗവർണർ കൈക്കൊണ്ടതോടെയാണ് സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് കത്ത് നൽകാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

