ഭരതൻ സ്മൃതി വേദിയുടെ ഭരതൻ സ്മൃതി പുരസ്കാരം സംവിധായകൻ ബ്ലെസിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരു പവന്റെ കല്യാൺ സുവർണ മുദ്രയും ശില്പവുമാണ് പുരസ്കാരം. ഈ വർഷം മുതൽ ഏർപ്പെടുത്തിയ 25,000 രൂപയും ശില്പവുമടങ്ങുന്ന കെപിഎസി ലളിതാ പുരസ്കാരം നടി ഉർവശിക്ക് സമ്മാനിക്കും.
പുരസ്കാരം വിതരണ ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ഗുരുദക്ഷിണ നൽകി ആദരിക്കും. 25000 രൂപയും പൊന്നാടയും സമ്മാനിക്കും.
സംവിധായകൻ ജയരാജ്, ഷോഗൺ രാജു, എം പി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.
ജൂലായ് 30ന് ഭരതൻ സ്മൃതി ദിനത്തിൽ തൃശൂര്‍ റീജിയണൽ തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
English Summary: Bharatan Smriti Award to Blessy
You may also like this video