Site icon Janayugom Online

ഭാരത് ബന്ദ് ഇന്ന്

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായി രാജ്യത്തെ 40 കര്‍ഷക സംഘടനകളടങ്ങുന്ന സംയുക്ത കര്‍ഷക സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദ്.
കൃഷിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, സമരക്കാരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഹാര നടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുക, തൊഴിലാളി വിരുദ്ധ‑ജനദ്രോഹ നടപടികള്‍ തിരുത്തുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിച്ച് സാധാരണക്കാരനെ ദ്രോഹിക്കുന്ന നയം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരത് ബന്ദ്.

ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകത്തൊഴിലാളി സംഘടനകളും ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും വിവിധ യുവജന‑വിദ്യാര്‍ത്ഥി-മഹിളാ സംഘടനകളുമെല്ലാം ഭാരത് ബന്ദിന്റെ ഭാഗമാകും.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും വ്യവസായ‑വാണിജ്യ കേന്ദ്രങ്ങളുമെല്ലാം അടഞ്ഞുകിടക്കും. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; bharath bandh today

You may also like this video;

Exit mobile version