Site iconSite icon Janayugom Online

എൻഎസ്എസ് ചടങ്ങിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംബയും; പ്രതിഷേധവുമായി കരയോഗ അംഗങ്ങൾ

എൻഎസ്എസ് ചടങ്ങിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും വെച്ചതിനെ തുടർന്ന് സംഘർഷം. പ്രതിഷേധവുമായി എത്തിയ കരയോഗ അംഗങ്ങൾ വേദിയിലുണ്ടായിരുന്ന ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരിൽ 2143-ാം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്. 

കാവി പുതച്ച ഭാരതാംബക്ക് പകരം, ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് വെക്കേണ്ടതെന്ന് പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ടാണ് പരിപാടി നിർത്തിവെപ്പിച്ചത്. കരയോഗത്തെ ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഉപയോഗിക്കരുതെന്നും കരയോഗ കമ്മിറ്റി പിരിച്ചുവിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

Exit mobile version