Site iconSite icon Janayugom Online

പാട്ടിന്റെ പാലാഴി തീർത്ത് ‘ഇപ്റ്റ’യുടെ ഭാസ്കരസന്ധ്യ

ഇപ്റ്റ, കേരള മുംബയ് ചാപ്റ്റർ സംഘടിപ്പിച്ച ഭാസ്കരസന്ധ്യക്ക് ബാബു മണ്ടൂർ നേതൃത്വം നൽകി. കവിതയും പാട്ടും പാട്ടുവഴികളും പാട്ടിന്റെ പിന്നിലെ കഥകളുമായി സദസ്സും അരങ്ങും ഒന്നായി ഒഴുകിയെത്തിയ സന്ധ്യ ആവേശമായി .ഭാസ്കരൻ മാഷിന്റെ തൂലിക തീർത്ത അനശ്വര വരികളെ സദസ്സിനായി ആലപിച്ചു കൊണ്ട്, സ്മൃതി മോഹൻ, ശ്രീരാം ശ്രീകാന്ത്, അർജുൻ കേശവൻ, ജന്യ പ്രവീൺ നായർ, അശ്വിൻ നമ്പ്യാർ, എന്നിവരും കൂടെ കൂടി. ബാബു മണ്ടൂരിന്റെ ആലാപനങ്ങൾ കാർത്തികേയന്റെ ഹാർമ്മോണിയം കൂടെ ചേർന്നപ്പോൾ നവ്യാനുഭവമായി.

അവിസ്മരണീയമായ അനുഭവം ഓരോ ശ്രോതാവിനും പകർന്നു കൊണ്ടാണ് ചടങ്ങ് അവസാനിച്ചത്. ഇപ്റ്റ ഭാരവാഹികളായ ജി വിശ്വനാഥൻ, ഷാബു ഭാർഗ്ഗവൻ, എൻ കെ ബാബു, സുബ്രഹ്മണ്യൻ, അജിത് ശങ്കരൻ, ശ്യാംലാൽ എം, മുരളി മാട്ടുമ്മൽ തുടങ്ങിയവർ ഭാസ്കരസന്ധ്യക്ക് നേതൃത്വം നൽകി. ഇപ്റ്റ കേരള മുംബൈ ഘടകം സെക്രട്ടറി പി ആർ സഞ്ജയ് സ്വാഗതവും പ്രസിഡന്റ് അഡ്വ. ബിജു കോമത്ത് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ മുംബൈയിലെ സാംസ്കാരിക രംഗത്തെ ധാരാളം പ്രമുഖരും പങ്കെടുത്തു.

Exit mobile version