Site iconSite icon Janayugom Online

അവാർഡ് ഒന്നും പ്രതീക്ഷിച്ചല്ല ഭ്രമയുഗം ചെയ്‌തത്‌; എല്ലാവർക്കും നന്ദിയെന്നും മമ്മുട്ടി

അവാർഡ് ഒന്നും പ്രതീക്ഷിച്ചല്ല ഭ്രമയുഗം സിനിമ ചെയ്‌തതെന്നും എല്ലാവർക്കും നന്ദിയെന്നും നടൻ മമ്മുട്ടി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു മത്സരമൊന്നുമല്ല. അവാർഡുകൾ മുഴുവൻ നേടിയിട്ടുള്ളത് പുതുതലമുറയാണല്ലോ എന്ന ചോദ്യത്തോട് ഞാനെന്താ പഴയതാണോ എന്ന രസകരമായ ചോദ്യമായിരുന്നു മമ്മുട്ടിയുടെ ഉത്തരം.

 

ആസിഫ്, ടൊവിനോ, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ ഉള്‍പ്പെടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിന് നന്ദി. ഇതൊരു യാത്രയാണ്. കൂടെനടക്കാൻ ഒത്തിരിപ്പേരുണ്ടാകും. അവരേയും നമ്മുടെ ഒപ്പം കൂട്ടും. അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version