Site icon Janayugom Online

ചൈന കോവിഡിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ മറച്ചുവെക്കുന്നുവെന്ന്​ ബൈഡൻ

ചൈന കോവിഡിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ മറച്ചുവെക്കുന്നുവെന്ന്​ യു. എസ്​ പ്രസിഡന്റ് ​ജോ ബൈഡൻ. കോവിഡിന്റെ വരവിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 

കോവിഡ്​ സംബന്ധിച്ച്​ വ്യക്​തത വരുത്താനുള്ള അഭ്യർഥനകൾ ഇതുവരെ ചൈന ഗൗരവത്തിലെടുത്തിട്ടില്ല. ആ വിവരങ്ങൾ കോവിഡിനെ കുറിച്ച്​ പഠിക്കുന്ന അന്താരാഷ്​ട്ര സംഘത്തിനും ആരോഗ്യവിദഗ്ധർക്കും നൽകാതെ ചൈനീസ്​ സർക്കാർ പൂഴ്​ത്തിവെച്ചിരിക്കുകയാണെന്നും ബൈഡൻ ആരോപിച്ചു. 

ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നത്​ തുടരു​മ്പോൾ വിവരങ്ങൾ ചൈന പൂഴ്​ത്തിവെക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ഇക്കാര്യത്തിൽ വിവരങ്ങൾ പുറത്ത്​ വിടാൻ ചൈനക്ക്​ മേൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യു. എസിലെ രഹസ്യാന്വേഷണ ഏജൻസികൾ കൊറോണ വൈറസ്​ ഒരു ജൈവായുധമാണെന്ന വാദത്തെ തള്ളിക്കളയുന്നുണ്ട്.
eng­lish summary;Biden says Chi­na is hid­ing cru­cial infor­ma­tion about covid
you may also like this video;

Exit mobile version