Site icon Janayugom Online

അഫ്ഗാനിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു: ബൈഡന്‍

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡന്‍ പറഞ്ഞു.

അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച്‌ അമേരിക്കന്‍ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അവിടത്തെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിലെ തകര്‍ച്ച നേരിടാന്‍ വേണ്ടിയുള്ള പദ്ധതികള്‍ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാല്‍, അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച്‌ നില്‍ക്കാനും ചര്‍ച്ച ചെയ്യാനും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നില്‍പ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വര്‍ഷങ്ങളോളമായി താന്‍ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : Biden says he is close­ly observ­ing Afghanistan

You may also like this video :

Exit mobile version