Site icon Janayugom Online

കോവിഡ് വാക്സിൻ; മൂന്നോ നാലോ മാസങ്ങൾ കഴിയുമ്പോൾ ആന്റിബോഡിയുടെ അളവ് കുറയുന്നതായി പഠനം

കോവിഡ് വാക്സിൻ സ്വീകരിച്ച് മൂന്നോ നാലോ മാസങ്ങൾ കഴിയുമ്പോൾ ആന്റിബോഡിയുടെ അളവിൽ ഗണ്യമായി കുറവുണ്ടാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് നൽകിവരുന്ന കോവാക്സിൻ, കോവിഷീൽഡ് എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനം തടയാൻ ബൂസ്റ്റർ ഡോസ് നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ് പഠനം.
ഐസിഎംആർ ഭുവനേശ്വർ സെന്റർ മറ്റു ചില സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 614 ആരോഗ്യപ്രവർത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇൻഫക്ഷൻ ഇതുവരെ വരാത്ത ഇവരിൽ മൂന്നോ നാലോ മാസം കഴിയുമ്പോൾ ആന്റിബോഡി ഗണ്യമായി കുറയുന്നതായാണ് കണ്ടെത്തൽ.
614 പേരിൽ 308 പേർ കോവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം കോവിഷീൽഡിനെ അപേക്ഷിച്ച് കോവാക്സിൻ കൂടുതൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒന്നെങ്കിൽ ബൂസ്റ്റർ ഡോസ് ഉടൻ തന്നെ നൽകാൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ വാക്സിൻ നവീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പഠനറിപ്പോർട്ട് നിർദേശിക്കുന്നു.

Eng­lish sum­ma­ry; Big Drop In Anti­bod­ies With­in 4 Months Of Covid Shot, Says Study In India

You may also like this video;

Exit mobile version