Site iconSite icon Janayugom Online

കോഴിക്കോട് മുക്കത്ത് വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് പിടികൂടിയത് എട്ട് കിലോ

കോഴിക്കോട് മുക്കം മണാശേരിയില്‍ എക്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. കുന്നമംഗലം എക്‌സൈസ് സംഘം എട്ട് കിലോ കഞ്ചാവ് പിടികൂടി. ഒരു ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കുന്നമംഗലം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മുക്കം മണാശേരിയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷാജഹാന്‍ അലിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ താമസിക്കുന്ന മണാശ്ശേരി അങ്ങാടിയിലെ വാടക മുറിയില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയത്.

മലയോരമേഖലയില്‍ അതിഥി തൊഴിലാളികളുടെ റൂമുകള്‍ കേന്ദ്രീകരിച്ചു ലഹരി ഉപയോഗം വ്യാപകമാകുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം കാരശ്ശേരി ആനയാംകുന്നില്‍ ബ്രൗണ്‍ഷുഗറുമായി ദമ്പതികളെ പിടികൂടിയിരുന്നു. കുന്നമംഗലം എക്സൈസ് പെട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Exit mobile version