Site icon Janayugom Online

ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്

ഓഹരിവിപണി പുതിയ ഉയരങ്ങളില്‍. നിഫ്റ്റിയും സെന്‍സെക്‌സും മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ബലത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും അഡാനി ഗ്രൂപ്പിന്റെയും ഓഹരികള്‍ നേട്ടമുണ്ടാക്കി. 

സെന്‍സെക്‌സ് 2,507.47 പോയിന്റ് (3.39 ശതമാനം) കുതിച്ച് സര്‍വകാല റെക്കോഡ് ക്ലോസിങ് പോയിന്റായ 76,468.78ലെത്തി. ഒരുവേള 2,600ലധികം പോയിന്റ് ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയരമായ 76,738 വരെ എത്തിയിരുന്നു. നിഫ്റ്റി 733.20 പോയിന്റ് (3.25 ശതമാനം) ഉയര്‍ന്ന് റെക്കോഡ് 23,263.90ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്‍ട്രാ-ഡെയില്‍ സൂചിക എക്കാലത്തെയും ഉയരമായ 23,337ല്‍ തൊട്ടിരുന്നു. 

Eng­lish Sum­ma­ry: Big jump in the stock market
You may also like this video

Exit mobile version