Site iconSite icon Janayugom Online

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ വമ്പൻ ട്വിസ്റ്റ്; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാർത്ഥി ബിജെപിയില്‍ ചേര്‍ന്നു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയിൽ ഭിന്നിപ്പ്. പ്രശാന്ത് കിഷോറുമായി അകന്ന ജന്‍ സുരാജ് സ്ഥാനാർത്ഥി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ഗ്യേര്‍ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സഞ്ജയ് സിങ് ആണ് ബിജെപിയില്‍ ചേര്‍ന്നത്.

ആദ്യഘട്ട വോട്ടെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മുന്‍ഗ്യേര്‍. ഇതോടെ, ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിലെ മത്സരം എൻഡിഎയും കോൺഗ്രസ്–ആർജെഡി സഖ്യവും തമ്മിലായി.
ജൻ സൂരജ് പാർട്ടിയുടെ ആശയം നല്ലതാണെന്നും പൊതുജനങ്ങൾക്കിടയിൽ പ്രതിധ്വനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യഥാർഥ മാറ്റം കൊണ്ടുവരാൻ ശക്തമായ നേതൃത്വം ആവശ്യമാണ്. ജൻ‌ സുരാജിന് അതിനു കഴിയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ബിഹാര്‍ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

Exit mobile version