മുസ്ലീം വിഭാഗങ്ങളുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന വിവാദ പ്രസ്താവനയുമായി ബിഹാര്‍ ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍. “1947‑ൽ മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ട് അവർക്ക് മറ്റൊരു രാജ്യം ലഭിച്ചു. മറ്റൊരു രാജ്യത്തേക്ക് അവർ പോകണം. അവർ ഇവിടെയാണ് താമസിക്കുന്നതെങ്കിൽ, അവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. മുസ്ലിംകൾക്ക് ഇന്ത്യയിൽ രണ്ടാംതരം പൗരന്മാരായി ജീവിക്കാം, ” ബിജെപി എംഎൽഎ ഹരിശങ്കർ താക്കൂർ പറഞ്ഞു.
രാജ്യത്ത് മുസ്ലിംകൾക്ക് അവരുടെ ജനസംഖ്യാടിസ്ഥാനത്തിൽ അവകാശങ്ങൾ നൽകണമെന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി എഐഎംഐഎംയുടെ എംഎൽഎ അക്തറുൽ ഇമാൻ നടത്തിയ പരാമർശത്തിന് മറുപടിയായാണ് താക്കൂറിന്റെ പ്രസ്താവന. മുസ്ലീങ്ങൾ രാജ്യത്ത് ഐഎസ്ഐയുടെ അജണ്ട പ്രവർത്തിപ്പിക്കുകയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമമാണ് അവർ പ്രവർത്തിക്കുന്നതെന്നും ബിജെപി എംഎൽഎ ആരോപിച്ചു.
ഈ രാജ്യത്ത് മുസ്ലിങ്ങൾ ന്യൂനപക്ഷമാണെന്ന വാദം തള്ളിയ ഹരിശങ്കർ താക്കൂർ, ഭരണഘടനയിൽ ന്യൂനപക്ഷമെന്ന വാക്ക് ഇല്ലെന്നും പറഞ്ഞു. ഫെബ്രുവരി 25ന് ആരംഭിക്കുന്ന ബിഹാർ നിയമസഭയുടെ സമ്മേളനത്തില്‍ തന്റെ പാർട്ടി എംഎൽഎമാരാരും വന്ദേമാതരം ആലപിക്കില്ലെന്നും അക്തറുൽ ഇമാൻ പറഞ്ഞിരുന്നു.
english summary; Bihar BJP MLA demands withdrawal of voting rights of Muslims
you may also like this video;