Site iconSite icon Janayugom Online

ബിഹാര്‍ ജാതി സെന്‍സസ്: ഹര്‍ജി സുപ്രീം കോടതി തള്ളി

ബിഹാറിലെ ജാതി സെന്‍സസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും വിക്രം നാഥും അംഗങ്ങളായ ബെഞ്ചാണ് ജാതി സെന്‍സസിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളിയത്. ആവശ്യമെങ്കില്‍ പട്ന ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. 

ജാതി സെൻസസ് നടത്താതെ സംവരണം എങ്ങനെ നിർണയിക്കുമെന്ന ചോദ്യമുയര്‍ത്തിയാണ് കോടതിയുടെ നടപടി.
സെൻസസ് ഭരണഘടനയുടെ കേന്ദ്ര വിഷയങ്ങളുടെ പട്ടികയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാർ അതിനിറക്കുന്ന വിജഞാപനം തെറ്റാണെന്നുമായിരു​ന്നു ‘ഏക് സോച് ഏക് പ്രയാസ്’ എന്ന പേരിൽ ഒരു സംഘം സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 

Eng­lish Sum­ma­ry: Bihar Caste Cen­sus: Peti­tion dis­missed by Supreme Court
You may also like this video

Exit mobile version