ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ജെഡിയുവിന്‍റെ നിയമസഭാകക്ഷി യോഗത്തിന് പിന്നാലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറുകയായിരുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് എൻഡിഎ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യും. ജെഡിയു, ബിജെപി, എച്ച്എഎം പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് സൂചന.
ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍ഡിഎയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
English Summary: Bihar chief minister Nitish Kumar resigned
You may also like this video