Site iconSite icon Janayugom Online

ബീഹാറിലെ തെരഞ്ഞെടുപ്പ് വിജയം ; ബിജെപിക്ക് എതിരെ കടുത്ത ആരോപണവുമായി ഗെലോട്ട്

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് .ഇന്ത്യാ സഖ്യത്തെ തോല്‍പ്പിക്കാന്‍ ബിജെപി ഒരോ സ്ത്രീകള്‍ക്കും പതിനായിരും രൂപ വീതം നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു.

10,000 രൂപ വീതം നല്‍കി ബിജെപി തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു.ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരാശാജനകമാണ്,അതില്‍ സംശയമില്ല.എന്നാല്‍ അവിടെ ഞാന്‍ കണ്ട ചില കാര്യങ്ങളുണ്ട്.അത് പറയാതിരിക്കാനാവില്ല.അവിടെ സ്ത്രീകള്‍ ഓരോരുത്തര്‍ക്കും 10,000 വീതം നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പോലും അത് നല്‍കിക്കൊണ്ടിരുന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി.എന്തുകൊണ്ട് അതിനെതിരെ നടപടിയെടുത്തില്ല.അവര്‍ പ്രതികരിക്കേണ്ടതല്ലായിരുന്നോ.അത് ചെയ്തില്ല അദ്ദേഹം പറഞ്ഞു 

Exit mobile version